Hockey Top News

ദേശീയ സീനിയര്‍ വനിതാ ഹോക്കി; എ ഡിവിഷന്‍ സെമി ഫൈനൽ മൽസരങ്ങൾ ഇന്ന്

February 8, 2020

author:

ദേശീയ സീനിയര്‍ വനിതാ ഹോക്കി; എ ഡിവിഷന്‍ സെമി ഫൈനൽ മൽസരങ്ങൾ ഇന്ന്

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കിയിലെ എ ഡിവിഷൻ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. സായി,മധ്യപ്രദേശ് ഹോക്കി അക്കാദമി, ഹരിയാന, മഹാരാഷ്ട്ര ടീമുകൾ ആണ് സെമിയിൽ പ്രവേശിച്ചത്. സെമിയിലെ ആദ്യ മൽസരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും. ആദ്യ മത്സരത്തിൽ സായി,മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. മധ്യപ്രദേശിനെ തോൽപ്പിച്ചാണ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) സെമിയിൽ എത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആയിരുന്നു ആഴിയുടെ വിജയം. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിൽ എത്തിയത്.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്ര ഹരിയാനയെ നേരിടും. ഇന്ന് വൈകീട്ട് നാലിനാണ് മൽസരം ആരംഭിക്കുന്നത്. ജാര്‍ഖണ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് മഹാരാഷ്ട്ര സെമിയിൽ എത്തിയത്. ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഹരിയാനയുടെ സെമി പ്രവേശനം. ഫെബ്രുവരി 9ന് ആണ് ഫൈനൽ മൽസരം.

Leave a comment