Athletics Top News

അത്ലെറ്റിക്സിൽ വിസ്മയമായി കണ്ണൂർ സ്വദേശി വി.കെ വിസ്മയ

February 7, 2020

author:

അത്ലെറ്റിക്സിൽ വിസ്മയമായി കണ്ണൂർ സ്വദേശി വി.കെ വിസ്മയ

47 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു പെൺകുട്ടി ഇന്ത്യൻ അത്‍‌ലറ്റിക് ട്രാക്കിൽ  അത്ഭുതമായത് അടുത്ത കാലത്താണ്. കണ്ണു ചിമ്മുന്നനത്ര വേഗത്തിലാണ് വി.കെ.വിസ്മയ എന്ന കണ്ണൂരുകാരി ഇന്ത്യൻ അത്‍ലറ്റിക്സിലെ വിസ്മയമായി മാറിയത്.

18 മാസങ്ങൾക്കുള്ളിൽ 4 സ്വർണമടക്കം 13 രാജ്യാന്തര മെ‍ഡലുകളാണ് ഈ 22 വയസ്സുകാരി നേടിയെടുത്തത്. 2018ലെ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസ് റിലേയിൽ വിജയത്തിന്റെ അവസാന ലാപ് വിസ്മയ അസാമാന്യ വേഗതയിൽ ഓടിത്തീർത്തു. ജൂലൈയിൽ ജപ്പാനിൽ നടക്കുന്ന ഒളിംപിക്സിലും രാജ്യത്തിന്റെ പ്രതീക്ഷയുടെ ബാറ്റൺ വിസ്മയയുടെ കയ്യിൽ സുരക്ഷിതമാണ്. ഒരു മലയാളി അത്‍ലീറ്റിന്റെ സ്വാഭാവിക കായിക വളർച്ചയുടെ റൂട്ട് മാപ്പുകളെല്ലാം തെറ്റിച്ചായിരുന്നു വിസ്മയയുടെ വരവ്. പ്ലസ്‍ടുവിന് പഠിക്കുമ്പോഴാണ് വിസ്മയ ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുന്നത്. കോളജ് കാലത്താണ് ആദ്യ ദേശീയ മെഡൽനേട്ടം.

Leave a comment