Athletics Top News

ഒളിംപിക്‌സ് 2020 : നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

February 7, 2020

author:

ഒളിംപിക്‌സ് 2020 : നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

കായിക ലോകം ടോക്കിയോ ഒളിംപിക്‌സിനായി കാത്തിരിക്കുകയാണ്. 206 രാജ്യങ്ങളില്‍ നിന്നുള്ള 11091 ഓളം അത്‌ലറ്റുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 33 വിഭാഗങ്ങളിലായി 339 മത്സരങ്ങളാണ് നടക്കും. ഈ വര്‍ഷം ജൂലൈ 24ന് ആരംഭിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവരില്‍ വലിയ വിഭാഗം മുസ്ലിം മതവിശ്വാസികളാണ്.

മുസ്ലിം വിശ്വാസികളായ അത്‌ലറ്റുകള്‍ പലപ്പോഴും പള്ളി അന്വേഷിച്ച് അലയണ്ട അവസ്ഥയാണ് പല ഒളിംപിക്‌സുകളിലും കണ്ടു വന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണത്തെ ടോക്കിയോ ഒളിംപിക്‌സ് ഏവര്‍ക്കും മാതൃകയാകുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളി വാഹനത്തിലൊരുക്കുകയാണ് സംഘാടകര്‍.
വലിയ ട്രക്ക് മോഡിഫൈ ചെയ്ത് പള്ളിയുടെ രൂപത്തിലാക്കിയാണ് സംഘാടകര്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കുന്നത്. സമാധാരനപരവും ആത്മവീയവുമായ രീതിയില്‍ ഒളിംപിക്‌സ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ടോക്കിയോ ഒളിംപിക്‌സ് ഓര്‍ഗനൈസേഷന്‍ സിഇഒ ആയ യാഷുറു ഇനാവി പറഞ്ഞു.

Leave a comment