Foot Ball Top News

ഐഎസ്എൽ: ജംഷേദ്പൂർ എഫ് സി എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

February 2, 2020

author:

ഐഎസ്എൽ: ജംഷേദ്പൂർ എഫ് സി എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിരണ്ടാം മൽസരത്തിൽ ജംഷേദ്പൂര്‍ എഫ്‌സി ഇന്ന് എടികെയെ നേരിടും. ഇന്ന് രാത്രി 7:30ന് ജംഷഡ്‌പൂരിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മൽസരം. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് വ്യത്യാസങ്ങൾ ആണ് ടീമിൽ ഉള്ളത്. സന്ദീപ് മന്തി ജംഷഡ്‌പൂർ ടീമിൽ ഇടം നേടിയപ്പോൾ എടികെ  താരം അനസ് ഇന്ന് ടീമിൽ ഇടം നേടിയിട്ടുണ്ട്.

പ്ലേ ഓഫ് സാധ്യത ഉള്ള ജംഷഡ്‌പൂരിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ജംഷഡ്‌പൂരിന് ഇന്ന് അഞ്ച് കളികൾ ബാക്കി ഉണ്ട്. അഞ്ചിലും ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ആദ്യ നാലിൽ കയറാൻ കഴിയും. ഇപ്പോൾ 13 കളികളിൽ നിന്ന് 16 പോയിന്റ് ആണ് ഉള്ളത്. എന്നാൽ ജംഷഡ്‌പൂരിന്റെ ഇപ്പഴത്തെ പ്രകടനംവെച്ച് നോക്കുമ്പോൾ അവർക്ക് ഇത് അസാധ്യമാണ്. കഴിഞ്ഞ അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള അവർ വളരെ മോശം ഫോമിലാണ്. എന്നാൽ പരിക്കിനുശേഷം മടങ്ങിയെത്തിയ സെര്‍ജിയോ കാസെലില്‍ ജംഷഡ്‌പൂരിന് പ്രതീക്ഷയുണ്ട്.

Leave a comment