Foot Ball Top News

ഇന്ത്യന്‍ വനിതാ ലീഗ്: കിക്ക് സ്റ്റാര്‍ട്ട് എഫ് സിക്കെതിരെ സേതു എഫ് സിക്ക് ജയം

February 2, 2020

author:

ഇന്ത്യന്‍ വനിതാ ലീഗ്: കിക്ക് സ്റ്റാര്‍ട്ട് എഫ് സിക്കെതിരെ സേതു എഫ് സിക്ക് ജയം

ഇന്ത്യന്‍ വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നിലവിലെ ചാമ്ബ്യന്മാരായ സേതു എഫ് സി കിക്ക് സ്റ്റാര്‍ട്ട് എഫ് സി എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വമ്പൻ പ്രകടനമാണ് സേതു എഫ് സി നടത്തിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ  പിറന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ അവസാന നിമിഷമാണ് മൂന്നാം ഗോൾ പിറന്നത്. സന്ധ്യയും, സുമിത്രയുമാണ് സേതു എഫ് സിക്ക് വേണ്ടി ഗോളുകൾ നേടിയത്. സന്ധ്യ ഇരട്ട ഗോളുകൾ നേടി.

മൽസരം തുടങ്ങി 12 ആം മിനിറ്റിൽ സന്ധ്യ ആദ്യ ഗോൾ നേടി. പിന്നീട് 39ആം മിനിറ്റിൽ സുമിത്ര രണ്ടാം ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. മറുപടി ഗോളിനായി കിക്ക്‌ സ്റ്റാർട്ട് ശ്രമിച്ചെങ്കിലും സേതു എഫ് സിയുടെ ഡിഫൻസ് മികച്ച് തന്നെ നിന്നു. പിന്നീട് രണ്ടാം പകുതിയിൽ 90ആം മിനിറ്റിൽ സന്ധ്യ തൻറെ രണ്ടാം ഗോൾ നേടി. ലീഗിലെ സേതു എഫ് സിയുടെ മൂന്നാം ജയമാണിത്. നിലവിൽ അവർ ഗ്രുപ്പിൽ രണ്ടാം സ്ഥാനത്താണ്.

Leave a comment