അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ടീം ഇന്ത്യ
ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരവും ജയിച്ചതോടെ അപൂർവ റെക്കോഡ് ആണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു ടി20 പരമ്ബരയിലെ മുഴുവൻ മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി.അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ ഏഴ് റൺസിനാണ് ന്യൂസിലൻഡിനെ തോൽപ്പിച്ചത്.
ഇന്ത്യ ഉയർത്തിയ 164 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന് 156 റൺസ് നേടാനേ കഴിഞ്ഞൊള്ളു. തോൽക്കുമെന്ന് ഉറപ്പിച്ച മൽസരമാണ് ഇന്ത്യൻ ബൗളർമാർ വിജയിപ്പിച്ചത്. അഞ്ച് മത്സരങ്ങളിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. പരമ്പരയിലെ മൂന്നും, നാലും മൽസരം സൂപ്പർ ഓവറിലൂടെയാണ് ഇന്ത്യ വിജയിച്ചത്.






































