Cricket Top News

സമ്പൂർണ ആധിപത്യം : ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

February 2, 2020

author:

സമ്പൂർണ ആധിപത്യം : ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാനത്തെ ടി20 മൽസരവും ജയിച്ച് ഇന്ത്യ ടി20 പരമ്പര തൂത്തുവാരി.തോൽക്കുമെന്ന് തോന്നിയ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ വമ്പൻ തിരിച്ചുവരവ് നടത്തിയാണ് വിജയം നേടിയത്. ഏഴ് റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 164 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സ് നേടാനേ സാധിച്ചുള്ളു. മൂന്ന് വിക്കറ്റെടുത്ത ബുമ്രയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ നവ്ദീപ് സൈനി, ഷാര്‍ദൂല്‍ താക്കൂർ, നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ്(60) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

 

ന്യൂസിലൻഡിന് വേണ്ടി സീഫര്‍ട്ടും റോസ് ടെയ്‌ലറും അർദ്ധശതകം നേടി. ഇരുവരും ചേർന്ന് ന്യൂസിലൻഡിനെ ജയിപ്പിക്കും എന്ന് തോന്നിയെങ്കിലും, ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.ന്യൂസിലൻഡിന് തുടക്കം വളരെ മോശം ആയിരുന്നു. മാര്‍ട്ടിന്‍ ഗപ്‌ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്‌ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടായി. 17/3 എന്ന നിലയിൽ തകർന്ന അവരെ സീഫര്‍ട്ടും റോസ് ടെയ്‌ലറും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസ് നേടി. റോസ് ടെയ്‌ലർ 53 റൺസ് നേടിയപ്പോൾ, ടിം സീഫര്‍ട്ട് 50 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായതോടെ ടീം വീണ്ടും കൂപ്പുകുത്തി. അവസാന ഓവറിൽ സോധി രണ്ട് സിക്സുകൾ നേടി വിജയ പ്രതീക്ഷ നൽകിയെങ്കിലും ഫലം ഉണ്ടായില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് നടത്തിയത്. എന്നാൽ 60 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി.രണ്ടാം വികെക്റ്റിൽ കെ എൽ രാഹുലും, രോഹിത് ശർമയും ചേർന്ന് 88 റൺസ് നേടി. രാഹുൽ 45 റൺസ് നേടി. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്ന്. രോഹിത് ശർമ്മ പരിക്ക് മൂലം പുറത്തായത് ഇൻഡിക്ക തിരിച്ചടിയായി.

Leave a comment