Foot Ball Top News

ഐഎസ്എൽ: ജംഷേദ്പൂർ എഫ് സി ഇന്ന് എടികെയെ നേരിടും

February 2, 2020

author:

ഐഎസ്എൽ: ജംഷേദ്പൂർ എഫ് സി ഇന്ന് എടികെയെ നേരിടും

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിരണ്ടാം മൽസരത്തിൽ ജംഷേദ്പൂര്‍ എഫ്‌സി ഇന്ന് എടികെയെ നേരിടും. ഇന്ന് രാത്രി 7:30ന് ജംഷഡ്‌പൂരിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മൽസരം. പ്ലേ ഓഫ് സാധ്യത ഉള്ള ജംഷഡ്‌പൂരിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ജംഷഡ്‌പൂരിന് ഇന്ന് അഞ്ച് കളികൾ ബാക്കി ഉണ്ട്. അഞ്ചിലും ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ആദ്യ നാലിൽ കയറാൻ കഴിയും. ഇപ്പോൾ 13 കളികളിൽ നിന്ന് 16 പോയിന്റ് ആണ് ഉള്ളത്. എന്നാൽ ജംഷഡ്‌പൂരിന്റെ ഇപ്പഴത്തെ പ്രകടനംവെച്ച് നോക്കുമ്പോൾ അവർക്ക് ഇത് അസാധ്യമാണ്. കഴിഞ്ഞ അഞ്ച് കളികളിൽ ഒരു ജയം മാത്രമുള്ള അവർ വളരെ മോശം ഫോമിലാണ്. എന്നാൽ പരിക്കിനുശേഷം മടങ്ങിയെത്തിയ സെര്‍ജിയോ കാസെലില്‍ ജംഷഡ്‌പൂരിന് പ്രതീക്ഷയുണ്ട്.

എന്നാൽ ഈ സീസണിൽ മികച്ച ഫോമിലുള്ള എടികെ ഇന്ന് ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. നിലവിൽ 14 കളികളിൽ നിന്ന് 27 പോയിന്റ് ആണ് അവർക്കുള്ളത്. കഴിഞ്ഞ അഞ്ച് കളികളിൽ ഒരു കളി മാത്രമാണ് തോറ്റത്. തുടർച്ചയായ രണ്ട് ജയം നേടി മികച്ച ഫോമിലാണ് എടികെ. ബംഗളൂരു എഫ് സി, എടികെ, ഗോവ എന്നീ ടീമുകൾ ആണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. നിലവിൽ എഫ് സി ഗോവ ആണ് പോയിന്റ് നിലയിൽ ഒന്നാമത്.

Leave a comment