Foot Ball Top News

ഇരട്ട ഗോളുമായി ഹാലൻഡ്, യൂണിയനെ തകർത്തെറിഞ്ഞ് ഡോർട്ട്‌മുണ്ട്

February 2, 2020

author:

ഇരട്ട ഗോളുമായി ഹാലൻഡ്, യൂണിയനെ തകർത്തെറിഞ്ഞ് ഡോർട്ട്‌മുണ്ട്

ബുണ്ടസ് ലീഗിൽ എർലിംഗ് ഹാലൻസ് ഗോൾ വേട്ട തുടരുകയാണ്. എതിരില്ലാത്ത അഞ്ചു ഗോളുകളുമായാണ് ഇന്നലെ കളിയവസാനിച്ചത്.
ഇരട്ട ഗോളുകളുമായി എർലിംഗ് ഹാലൻഡ് ബൊറുസിയ ഡോർമുണ്ടിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചു.മൂന്ന് കളികളിലായി ഈ യുവതാരം നേടിയ ഏഴാം ഗോളാണിത്. ഹാലൻഡിനു പുറമെ യുവതാരം ജേഡൻ സാഞ്ചോ, ക്യാപ്റ്റൻ റിയൂസ്, ആക്സൽ വിറ്റ്സൽ എന്നിവരും ഗോൾ നേടി.

ഈ ജയത്തോടെ 39 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ബോറുസിയ ഡോർമുണ്ട്. ബുണ്ടസ് ലീഗയിൽ നിലവിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ളത് ബയേൺ മ്യൂണിക്കാണ്. എന്നാൽ ബയേണിന് 2 പോയിന്റ് പിന്നിലുള്ള ലെപ്സിഗിന് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.

Leave a comment