ബുണ്ടസ് ലീഗിൽ ആറാം ജയവുമായി ബയേൺ മ്യൂണിക്ക്
ബുണ്ടസ് ലീഗിൽ തുടർച്ചയായി ആറാം ജയം കരസ്ഥമാക്കി ബയേൺ മ്യൂണിക്ക്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇവരുടെ ജയം.
റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മുള്ളർ, തിയാഗോ എന്നിവരാണ് ഗോൾവേട്ടക്കാർ.
മെയിൻസിന്റെ ആശ്വാസ ഗോൾ നേടിയത് ജെറമിയ സെന്റ് ജസ്റ്റെയാണ്.
തുടർച്ചയായ മൂന്നാം തവണയാണ് മുള്ളറും തിയാഗോയും ഗോൾ നേടുന്നത്.
ലെവൻഡോസ്കിയുടെ ലീഗിലെ 22 ആം ഗോളാണിത്.
ഈ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്താണ് മ്യൂണിക്ക്.






































