Foot Ball Top News

റിലഗേഷൻ ലക്ഷ്യമാക്കി വെസ്റ്റ് ഹാം കുതിക്കുന്നു

February 2, 2020

author:

റിലഗേഷൻ ലക്ഷ്യമാക്കി വെസ്റ്റ് ഹാം കുതിക്കുന്നു

രണ്ടു തവണ നേടിയ ലീഡ് കളഞ്ഞു കുളിച്ച വെസ്റ്റ് ഹാം യുണൈറ്റഡിന് ബ്രൈറ്റനോട് സമനില. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടിയ മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകളാണ് മോയസിന്റെ ടീമിന് വിനയായത്.ഈ സമനിലയോടെ 24 പോയിന്റ് മാത്രമുള്ള വെസ്റ്റ് ഹാം പതിനേഴാം സ്ഥാനത്താണ്. 25 പോയിന്റുള്ള ബ്രൈറ്റൺ 15 ആം സ്ഥാനത്താണ്.

ശക്തമായ തുടക്കം നേടിയശേഷമാണ് സ്വന്തം മൈതാനത്ത് വെസ്റ്റ് ഹാം തറപറ്റിയത്. ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് മുൻപിലായിരുന്നു വെസ്റ്റ് ഹാം.
ഇസ്സ ഡിയൊപ്, സ്നോട്ഗ്രാസ് എന്നിവരുടെ ഗോളിലാണ് അവർ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ഓഗ്ബോണയുടെ സെൽഫ് ഗോളിൽ സ്കോർ 2-1 ആയെങ്കിലും സ്നോഡ്ഗ്രാസ് വീണ്ടും വല കുലുക്കിയതോടെ തങ്ങളുടെ രണ്ട് ഗോൾ ലീഡ് പുനഃസ്ഥാപിക്കാൻ അവർക്കായി.
പിന്നീട് പാസ്കൾ ഗ്രോസ്, ഗ്ലെൻമറി എന്നിവരുടെ ഗോളുകൾ ബ്രൈറ്റണെ മത്സരത്തിൽ തിരികെ എത്തിക്കുകയായിരുന്നു.

Leave a comment