നാലാം ടി20യിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പിഴ
ഇന്ത്യ ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടി20 മൽസരത്തിൽ സൂപ്പർ ഓവറിലൂടെ തകർപ്പൻ ജയം നേടിയ ഇന്ത്യൻ ടീമിന് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഇന്ത്യൻ ടീമിന് പിഴ ലഭിച്ചിരിക്കുന്നത്. നൽകിയിരിക്കുന്ന സമയത്ത് രണ്ട് ഓവർ പിറകിൽ ആയതിനാൽ ആണ് ഐസിസി പിഴ അടക്കാൻ ഉത്തരവിട്ടത്. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ 2.22 വകുപ്പ് പ്രകാരമാണ് നടപടി.
ഇത് പ്രകാരം ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 40 ശതമാനം തുകയാണ് പിഴ ആയി അടക്കേണ്ടത്. ഐ.സി.സിയുടെ മാച്ച് റഫറിമാരുടെ എലൈറ്റ് പാനലിലുള്ള ക്രിസ് ബ്രോഡാണ് കുറഞ്ഞ ഓവർ നിരക്ക് ചൂണ്ടിക്കാട്ടി പിഴ ഈടാക്കാൻ ഉത്തരവിട്ടത്. അഞ്ച് മൽസരങ്ങൾ ഉള്ള ടി20 പരമ്പരയിൽ ഇന്ത്യ നാല് കളികളും ജയിച്ച് പരമ്പര നേടിയിട്ടുണ്ട്. അഞ്ചാം മൽസരം ഇന്ന് ഇന്ത്യൻ സമയം 12:20ന് നടക്കും.






































