Cricket Editorial Top News

അഭിനന്ദങ്ങൾ ടീം ഇന്ത്യ ;ഇത് അർഹമായ പരമ്പര വിജയം.

January 20, 2020

അഭിനന്ദങ്ങൾ ടീം ഇന്ത്യ ;ഇത് അർഹമായ പരമ്പര വിജയം.

ടോസ് നേടിയ ആരോൺ ഫിഞ്ചിന്റെ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം, വിരാട് കോഹ്‌ലിയുടെ മുഖത്തിൽ പുഞ്ചിരി വിടർത്തി. തുടർന്ന് കളിക്കളത്തിലെ ഹൃദയകാരിയായ മികച്ച പ്രകടനത്തിന് ശേഷം ഫൈനൽ നേടാനുള്ള ലക്ഷ്യം 287 ആയി ലഭിച്ചപ്പോൾ ആ പുഞ്ചിരി കുറെ കൂടി വിശാലമായിരുന്നു. ഒരിക്കൽ കൂടി രാജ്കോട്ടിലെന്നപോലെ, മുപ്പതാം ഓവറിന് ശേഷം രവീന്ദ്ര ജഡേജലൂടെ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ വിക്കറ്റുകൾ വീഴ്ത്തി കളി നിയന്ത്രിച്ചു, ഡെത്ത് ഓവറുകളിൽ എതിരാളികളെ കഴുത്തു ഞെരിച്ചുകൊല്ലാൻ ജസ്പ്രീത് ബുംറ നേതൃത്വം നൽകിയപ്പോൾ ഓസ്ട്രേലിയ 32-ാം ഓവറിൽ 2 ന് 173 എന്ന നിലയിൽ ആയിരുന്നു. 320 നു അടുത്തെങ്കിലും എത്തും എന്ന് പ്രതിഷിച്ചിരുന്ന അവർക്ക് മിഡിൽ ഓർഡറിന്റെ ബലഹീനത തിരിച്ചടിയായി. ഓസ്‌ട്രേലിയ്ക്ക് എന്തെങ്കിലും പ്രതീക്ഷ നൽകിയിരുന്നത്, സെഞ്ചൂറിയൻ സ്റ്റീവൻ സ്മിത്ത് ആയിരുന്നു പക്ഷെ ഇന്നത്തെ ഇന്നിംഗ്‌സിൽ അദ്ദേഹം ഫീൽഡിലെ വിടവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. മുൻകാല തെളിവുകളും ഉപദേശങ്ങളും പിച്ചിന് നേരിയ മന്ദത നിർദ്ദേശിച്ചിരുന്നു, പക്ഷെ ടോസ് നഷ്ടപ്പെട്ട കോഹ്‌ലി പറഞ്ഞത് “വരണ്ട പിച്ചിൽ ലൈറ്റുകൾക്ക് കീഴിൽ ചെസിങ് വേഗത്തിലാകുമെന്നാണ്”.

ഓൾ‌റൗണ്ടറെ പരമ്പരയിൽ കൂട്ടാതെ, പരമ്പരയിലെ നിർണ്ണായക സമയത്ത് തങ്ങളുടെ ഫോം ഓപ്പണിംഗ് ബാറ്റ്സ്മാനെ പരിക്കിലുടെ നഷ്ടപ്പെട്ടിട്ടും, മൂന്ന് മത്സരങ്ങളിൽ ടോസ് നഷ്ടപ്പെടുകയും ആദ്യ മൽസരം തോൽക്കുകയും ചെയ്ത ഈ സീരിയസിൽ ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന കളികളുടെ പരമ്പര ജയിക്കാൻ ഇന്ത്യ വഴികൾ കണ്ടെത്തി.

അവസാന സമവാക്യത്തിൽ, ഇരുവശത്തുനിന്നുമുള്ള സ്പിന്നർമാർ ഒരു ഭീഷണിയായ ഒരു പിച്ചിൽ, ഇരുവശത്തുനിന്നുമുള്ള രണ്ട് പ്രധാന പേസർമാര് ടീമിന്റെ വ്യത്യാസം തെളിയിച്ചു. ജസ്പ്രീത് ബുംറ തന്റെ 10 ഓവറിൽ വെറും 38 റൺസ് വഴങ്ങിയപ്പോൾ മുഹമ്മദ് ഷമി പുതിയ ബോളിലും പഴയ ബോളിലും വിക്കറ്റ് നേടി, മറുവശത്ത് പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നിരാശയായിരുന്നു, അവർ വിക്കറ്റുകൾ നേടാൻ കഴിയാതെ 16 ഓവറുകളിൽ 130 റൺസ് വഴങ്ങുകയും ചെയ്തു. സ്പിന്നർമാരും ജോഷ് ഹാസ്ൽവുഡും നന്നായി പന്തെറിഞ്ഞു എങ്കിലും ശർമക്കും കോഹ്‌ലിക്കും മേൽ സമ്മർദ്ദം ചെലുതാനായില്ല.

എന്നിരുന്നാലും ഓസ്‌ട്രേലിയുടെ ഈ വെല്ലുവിളി വളരെ എളുപ്പത്തിൽ പിന്തുടരാനാകില്ലെന്ന് ഇന്ത്യൻ ടീമിന് നേരത്തെ തന്നെ വ്യക്തമായിരുന്നു, അതുപോലെ തുടക്കത്തിൽ തന്നെ ഏകദിന ക്രിക്കറ്റിലെ മികച്ച രണ്ട് എൽ‌ബി‌ഡബ്ല്യു അപ്പീലുകൾ, മറ്റു നാടകീയ നിമിഷങ്ങൾ ഇവയെല്ലാം ആദ്യ 10 ഓവറിൽ ശർമ്മക്കു നേരിടേണ്ടി വന്നു. രോഹിത് ശർമ്മ ഇത്രയും അധിക റിസ്ക്കുകൾ എടുത്തതും ആദ്യ 10 ഓവറിൽ 41 റൺസ് നേടുകയും ചെയ്തത് വളരെ അപൂർവമായ ഒന്നായിരുന്നു.

മറ്റൊരു അതിലോലമായ ഒരു അവസ്ഥ ഫീൽഡിംഗിനിടെ ശിഖർ ധവാനു പരിക്കേറ്റതായിരുന്നു. അവസാന സമയത്തേക്ക് സൂക്ഷിച്ചു വെച്ചിരുന്നു കെ‌എൽ രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്തു ഇറങ്ങി, അവസാന പ്രതീക്ഷ യായ ജഡേജ ആറാം സ്ഥാനക്കാരനാകും, രോഹിത് ഇന്ത്യയെ ധീരമായി മുൻപോട്ട് കൊണ്ടുപോയെങ്കിലും സ്പിൻ വരുമ്പോഴേക്കും ഇന്ത്യക്കു ഒരു പിൻ വലിച്ചിൽ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ആഷ്ടൺ അഗർ, ആദം സാംപ, ഹാസൽവുഡ് എന്നിവർ പിടിമുറുക്കിയതോടെ രാഹുൽ മടങ്ങുകയും അടുത്ത 10 ഓവറിൽ വെറും 30 ത്തോളം റൺസ് ആയി ചുരുങ്ങുകയും ചെയ്തു. ഇന്ത്യയിലേക്ക് ആ സമ്മർദ്ദം കേറാൻ തുടങ്ങി, ഈ സമ്മർദ്ദത്തെ ചൂഷണം ചെയ്തു ഒരു മുന്നേറ്റത്തിനായി ഫിഞ്ച് തന്റെ പ്രധാന ബൗളർമാരുടെ സഹായം തേടിയില്ല പകരം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഒരു സാഹസം നടത്തി. ആദ്യം ലാബുസ്‌ചാഗിനൊപ്പം, പിന്നെ തന്നത്താൻ ഒരു ശ്രമവും നടത്തി. ഈ അവസരങ്ങളിൽ സമ്മർദ്ദം അഴിഞ്ഞു. ഫിഞ്ച് ഒടുവിൽ തന്റെ പ്രധാന ബൗളർമാരെ കൊണ്ടുവന്നപ്പോൾ ഇന്ത്യ സമ്മർദ്ദം വിട്ടു വെളിയിൽ വന്നിരുന്നു. ആദ്യമൽസരത്തിൽ സ്റ്റാർക്ക് വിക്കറ്റ് നേടിയിരുന്നു; പക്ഷെ രാജ്‌കോട്ടിലും ബാംഗ്ലൂരിലും അദ്ദേഹത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല എന്ന് മാത്രമല്ല ബാറ്റ്സ്മാൻമാർ കണക്കിന് ശിക്ഷിക്കുകയും ചെയ്തു.

രോഹിത് ശർമ്മയ്ക്ക് ശരിക്കും അത്രയും ഫീ ആകേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ കോഹ്‌ലി അവസാനം വരെ പോകുകയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതിനാൽ തന്റെ അഞ്ചു സിസ്സു്കൾ പറത്തിക്കൊണ്ട് അപകടസാധ്യതകൾ വകവെക്കാതെ ഇന്ത്യയുടെ സ്കോർ 154 ആയപ്പോഴേക്കും രോഹിത് സെഞ്ച്വറി നേടുകയും തുടർന്നും പൂത്തുലഞ്ഞ രോഹിത്, തന്റെ ഏഴാമത്തെ സിക്‌സർ അടിച്ചു കൊണ്ട് , പിന്തുടരൽ കൂടുതൽ ആവേശപരിതമാക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ പുറത്തായി . ആ അവസരത്തിൽ 80 ബോളുകളിൽ നിന്നും 81 റൺസ് ആവിശ്യമായിരുന്നു എങ്കിലും ഇന്ത്യക്കു ആവേശം പകരാൻ പിന്തുടരലിന്റെ രാജാവ് ക്രീസിൽ ഉണ്ടായിരുന്നു. #vimalT

കോഹ്‌ലിയുടെ കമ്പനിയിൽ, ശ്രേയസ് അയ്യർ ചെറിയ ഒരു മാന്ദ്യത്തിൽ നിന്നും മികച്ച തിരിച്ചുവരവ് നടത്തി. കോഹ്‌ലിക്ക് തന്റെ സെഞ്ച്വറി നഷ്ടമായി എങ്കിലും പുറത്താകുന്നതിന് മുൻപ് ഇന്ത്യക്ക് 25 ബോളിൽ 13 റൺസ് എന്ന അനായാസ ജയത്തിനരികിൽ എത്തിച്ചിരുന്നു.

എല്ലാ തലത്തിലും ഓസ്‌ട്രേലിയൻ ടീമിനെക്കാൾ ഈ സീരിയസിൽ മികച്ചു നിന്നിരുന്ന ഇന്ത്യ, അർഹമായ പരമ്പര വിജയം നേടി, അഭിനന്ദനങ്ങൾ ….

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ

Leave a comment