Boxing Top News

ഇടിക്കൂട്ടിലെ ഇതിഹാസത്തിന് ഇന്ന് ജന്മദിനം

January 17, 2020

author:

ഇടിക്കൂട്ടിലെ ഇതിഹാസത്തിന് ഇന്ന് ജന്മദിനം

ബോക്സിങ്ങിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് അലി.  മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്‌ .മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2016 ജൂൺ 3ന് അരിസോണയിൽവച്ച് ഇദ്ദേഹം അന്തരിച്ചു. കാഷ്യസ് മാർസലസ് ക്ലേ സീനിയർ എന്നാ ആളായിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോർഡ്‌ എഴുത്തായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ ആയിരുന്നു ക്ലേയുടെ മാതാവ്‌. ഇളയ ഒരു സഹോദരനും അലിക്കുണ്ടായിരുന്നു. പേര് റുഡോൾഫ്‌.

നാലുതവണ വിവാഹിതനായ ഇദ്ദേഹത്തിന് ഏഴു പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. 1964 ആഗസ്ത് 14ന് ആണ് അദ്ദേഹത്തിന്റെ ആദ്യവിവാഹം. ഒരു ബാർജീവനക്കാരിയായിരുന്ന സോൻജി രോയി ആയിരുന്നു ഭാര്യ. എന്നാൽ ഈ ബന്ധം അധികമൊന്നും നീണ്ടുനിന്നില്ല. 1966 ജനുവരിയിൽ ഇവർ ബന്ധം വേർപിരിഞ്ഞു. മകൾ ലൈല അലി ബോക്സിംഗ് ചാമ്പ്യനാണ്.

ചാമ്പ്യൻ പട്ടങ്ങൾ

1978 – ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ കിരീടം നേടി.
1974 – ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ കിരീടം നേടി.
1964 – ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ കിരീടം നേടി.
1960 – ൽ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ്.

 

 

Leave a comment