Badminton Top News

മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ്: സിന്ധുവും, സൈനയും പുറത്ത്

January 11, 2020

author:

മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ്: സിന്ധുവും, സൈനയും പുറത്ത്

ക്വ​​ലാ​​ലം​​പു​​ര്‍: മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ര്‍ സീ​​രീ​​സ് മത്സരത്തിൽ ഇന്ത്യൻ വനിത താരങ്ങളായ പി വി സിന്ധുവും, സൈനയും പുറത്ത്. ക്വാര്‍ട്ടറില്‍ ആണ് രണ്ട് പേരും പുറത്തായത്. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ചൈനീസ് തായ് പേയുടെ തായ് സൂ യിംഗിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ചാമ്ബ്യന്‍ പി.വി. സിന്ധു പുറത്തായത്. സ്‌കോർ:16-21,16-21

 

സ്പെയിനിന്റെ ഒളിമ്ബിക് ചാമ്ബ്യന്‍ കരോളിന മാരിനോടായിരുന്നു സെനയുടെ തോൽവി. വളരെ ദയനീയ തോൽവിയാണ് സൈന ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച കരോളിനെതിരെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സൈന. സ്‌കോർ: 8-21, 7-21. ജപ്പാന്റെ അയ ഒഹോരിയെ സിന്ധു തോൽപ്പിച്ചപ്പോൾ, ദക്ഷിണ കൊറിയക്കാരി അന്‍ സെ യങ്ങിനെ തോൽപ്പിച്ചാണ് സൈന ക്വാർട്ടറിൽ എത്തിയത്.

Leave a comment