Cricket Top News

മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകൻ വിൻഡീസിൽ സഹപരിശീലകൻ

January 1, 2020

author:

മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകൻ വിൻഡീസിൽ സഹപരിശീലകൻ

മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ട്രിവര്‍ പെന്നി ഇനി വിൻഡീസ് ക്രിക്കറ്റ് ടീമിൻറെ സഹപരിശീലകൻ.ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മികച്ച രീതിയിൽ പരിശീലനം നൽകിയ വ്യക്തിയാണ് പെന്നി. 2011ൽ ആണ് പെന്നി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഫീൽഡിങ് പരിശീലകനായി എത്തിയത്. വിൻഡീസ് ടീമിന്റെ ഏകദിന, ടി20 ടീമിനെയാണ് പെന്നി പരിശീലിപ്പിക്കുക. രണ്ട് വർഷത്തെ കരാറിലാണ് പെന്നി വിൻഡീസ് ടീമിൽ എത്തിയിരിക്കുന്നത്. നാളെ അദ്ദേഹം വിൻഡീസ് ടീമിൻറെ സഹ പരിശീലകനായി ചുമതലയേക്കും.

വിൻഡീസിൻറെ അയര്‍ലന്‍ഡ് പരമ്ബരയ്ക്കുള്ള തയ്യാറെടുപ്പ് പെന്നയുടെ മേൽനോട്ടത്തിലാകും.ജനുവരി 7 മുതൽ 19 വരെ നടക്കുന്ന ടൂർണമെന്റിൽ മൂന്ന് ഏകദിനങ്ങളും ടി 20 മത്സരങ്ങളും ആണ് ഉള്ളത്.ഇതിനെ വളരെ സന്തോഷവും ഭാഗ്യവും നിറഞ്ഞ ഒരു അവസരമായാണ് കാണുന്നതെന്ന് പെന്നി പറഞ്ഞു. ശ്രീലങ്ക, ഹോളണ്ട്, അമേരിക്ക എന്നീ ടീമുകള്‍ക്കൊപ്പവും അദ്ദേഹം പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

Leave a comment