Cricket Top News

ടെസ്റ്റ് നാല് ദിവസം: ഐ.സി.സിക്ക് പിന്തുണയുമായി ഇംഗ്ലണ്ട്

January 1, 2020

author:

ടെസ്റ്റ് നാല് ദിവസം: ഐ.സി.സിക്ക് പിന്തുണയുമായി ഇംഗ്ലണ്ട്

ടെസ്റ്റ് മത്സരങ്ങളുടെ ദൈർഖ്യം നാല് ദിവസം ആക്കാനുള്ള ഐസിസിയുടെ പുതിയ നീക്കത്തിന് പിന്തുണയുമായി ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് രംഗത്ത്. ടെസ്റ്റ് മത്സരത്തിന്റ ദൈര്‍ഘ്യം അഞ്ചില്‍ നിന്ന് നാലാക്കി കുറക്കാന്‍ കഴിഞ്ഞ ദിവസം ഐ.സി.സി തീരുമാനിച്ചിരുന്നു. 2023 മുതൽ ഇത് പ്രാബല്യത്തിൽ എത്തിക്കാൻ ആണ് ഐസിസിയുടെ ശ്രമം. സമയ ദൈർഖ്യം കുറക്കാനും, താരങ്ങൾക്ക് കൂടുതൽ വിശ്രമം ലഭിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍.

അ​ടു​ത്ത വ​ര്‍ഷം ചേ​രു​ന്ന ഗ്ലോ​ബ​ല്‍ ഗ​വേ​ണിം​ഗ് ബോ​ഡി​യി​ല്‍ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഐസിസി അറിയിച്ചു. പല താരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടെസ്റ്റിന്റെ ശോഭ തന്നെ നഷ്ടമാകുന്ന തീരുമാനമാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. ടെസ്റ്റ് മൽസരങ്ങൾ തുടങ്ങിയ നാൾ മുതൽ അഞ്ച് ദിവസമാണ് ഇതിൻറെ ദൈർഖ്യം.

Leave a comment