Foot Ball Top News

ഫുട്‌ബോൾ താരം ജൂലിയന്‍ വീഗിളിനെ ബെന്‍ഫിക്ക സ്വന്തമാക്കി

January 1, 2020

author:

ഫുട്‌ബോൾ താരം ജൂലിയന്‍ വീഗിളിനെ ബെന്‍ഫിക്ക സ്വന്തമാക്കി

പോർച്ചുഗീസ് ചാമ്പ്യൻമാരായ ബെൻഫിക്കയിൽ ചേരാൻ ജൂലിയൻ വീഗൽ സമ്മതിച്ചു. നാലര വർഷത്തിനുശേഷം ജൂലിയന്‍ ബോറുസിയ ഡോർട്മുണ്ട് വിട്ടു. ബോറുസിയയുടെ മികച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു ഈ ജർമ്മൻ താരം. 2015ൽ ആണ് താരം ബോറുസിയ ഡോർട്മുണ്ടിൽ എത്തിയത്. ഇപ്പോൾ 20 മില്ല്യണ്‍ യുറോയ്ക്കാണ് ഈ മധ്യനിരതാരത്തെ ബെന്‍ഫിക്ക സ്വന്തമാക്കിയത്.

“എന്റെ ടീമംഗങ്ങൾക്കും ഡോർട്മണ്ട് സ്റ്റാഫുകൾക്കും ഈ മഹത്തായ ക്ലബിന്റെ എല്ലാ ആരാധകർക്കും ഒരു മികച്ച സമയത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ബോറുസിയ ഡോർട്മുണ്ട് ഉണ്ടായിരിക്കും” ജൂലിയന്‍ വീഗിൾ പറഞ്ഞു. 1860 മ്യൂണിക്കില്‍ നിന്നാണ് ജൂലിയന്‍ ബോറുസിയ ഡോർട്മുണ്ടിൽ എത്തുന്നത്.

ഡോർട്മുണ്ടിനായി ജൂലിയന്‍ 171 മത്സരങ്ങളിൽ കളിച്ചു. ടീമിനായി ഡിഎഫ്ബി-പോക്കൽ, ഡിഎഫ്എൽ-സൂപ്പർകപ്പ് എന്നിവ നേടുകയും ചെയ്തു.രണ്ട് ദിവസത്തിനുള്ളിൽ താരം ബോറുസിയ ഡോർട്മുണ്ട് വിടുമെന്നാണ് റിപ്പോർട്ട്.

Leave a comment