Cricket Top News

ശ്രീലങ്കൻ ക്രിക്കറ്റ് താരം തിസാര പെരേര ഇനി ശ്രീലങ്കൻ ആർമിയിലെ മേജർ

January 1, 2020

author:

ശ്രീലങ്കൻ ക്രിക്കറ്റ് താരം തിസാര പെരേര ഇനി ശ്രീലങ്കൻ ആർമിയിലെ മേജർ

കൊളംബോ: ശ്രീലങ്ക ഓൾറ റൗണ്ടർ തിസാര പെരേര ശ്രീലങ്കൻ ആർമിയിൽ മേജറായി ചേർന്നു. കരസേനാ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഷവേന്ദ്ര സിൽവയുടെ ക്ഷണം സ്വീകരിച്ചാണ് 30 കാരനായ ക്രിക്കറ്റ് താരം സൈന്യത്തിൽ ചേർന്നത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇ​നി മു​ത​ല്‍ പെ​രേ​ര ശ്രീ​ല​ങ്ക ആര്‍മി വോ​ള​ണ്ടി​ര്‍ ഫോ​ഴ്‌​സി​ല്‍ ഗ​ജ​ബ റെ​ജി​മെ​ന്‍റി​ല്‍ മേ​ജ​റാ​ണ്. ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം അറിയിച്ചു.

മുൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലും ഈ വർഷം ആദ്യം ശ്രീലങ്കൻ ആർമി വോളണ്ടിയർ ഫോഴ്‌സിൽ ചേർന്നിരുന്നു. ചണ്ഡിമൽ ക്രി​ക്ക​റ്റ് ടീ​മി​നാ​യി കളിക്കുന്നുണ്ട്. ആറ് ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും 79 ടി 20 യിലും ശ്രീലങ്കയെ പ്രതിനിധീകരിച്ച് ചണ്ഡിമൽ യഥാക്രമം 203, 2210, 1169 റൺസ് നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിൽ 11, 171, 51 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Leave a comment