ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി20 ടീമിൽ നിന്ന് നുവാന്‍ പ്രദീപ് പുറത്ത്
ജനുവരി അഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ ശ്രീലങ്ക ടി20 പര്യടനത്തിൽ നിന്ന് ശ്രീലങ്കൻ താരം നുവാന്‍ പ്രദീപ് പുറത്ത്. പരിക്ക് മൂലമാണ് താരം പുറത്തായത്. ശ്രീലങ്കൻ ബൗളിങ്ങ് നിരയിലെ പ്രധാന താരമാണ് നുവാന്‍ പ്രദീപ്. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് തരാം ശ്രീലങ്കൻ ടീമിൽ നിന്ന് പുറത്തായത് .

പരിക്ക് ഭേദമാകാൻ ആഴ്ചകൾ എടുക്കുമെന്നതിനാൽ പ്രദീപിന് പകരം കശുന്‍ രജിതയാണ് ടീമിലെത്തുന്നത്.മൂന്ന് ടി20 മത്സരങ്ങൾ ആണ് ടി20 പരമ്പരയിൽ ഉള്ളത്.ജനുവരി അഞ്ച്, ഏഴ്, പത്ത് എന്നീ തീയതികളിലാണ് മത്സരം നടക്കുന്നത്. വിൻഡീസിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു.അതിന് ശേഷം നടക്കുന്ന ടി20 മത്സരമാണിത്. ലോകകപ്പിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു.






































