ഐലീഗിൽ മോഹൻ ബഗാന് ആദ്യ ജയം
ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബാഗാൻ പുതിയ ഐലീഗ് ക്ലബായ ട്രാവുവിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. ഈ സീസണിലെ ആദ്യ ജയമാണ് മോഹൻ ബാഗാൻ നേടിയത്. ആദ്യ രണ്ട് മത്സരത്തിൽ ഒരു സമനിലയും, ഒരു തോൽവിയും ആണ് അവർ നേടിയത്. മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ.
വി പി സുഹൈര്‍, ഗോണ്‍സാലസ്, ഘോഷ് എന്നിവരാണ് ഗോളുകൾ നേടിയത്. ഗോണ്‍സാലസ് രണ്ട് ഗോളുകൾ നേടി. ആക്രമിച്ച് കളിച്ച മോഹൻ ബഗാൻ അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടി. പിന്നീട് 38ആം മിനിറ്റിൽ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. പിന്നീട രണ്ടാം പകുതിയുടെ തുടക്കത്തിലും, അവസാന ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിലും അവർ ഗോളുകൾ നേടി.






































