Cricket Top News

ഒന്നാം ടെസ്റ്റ്: പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ്‌ തകർച്ച

December 12, 2019

author:

ഒന്നാം ടെസ്റ്റ്: പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ്‌ തകർച്ച

റാവൽപിണ്ടി: പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ടെസ്റ്റ് മൽസരത്തിൽ ഒന്നാം ദിവസം പാകിസ്ഥാന് സന്തോഷിക്കാം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഒന്നാം ദിവസം അവസാനിച്ചപ്പോൾ അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. 202/5 എന്ന നിലയിലാണ് ശ്രീലങ്ക. 38 റൺസുമായി ധനഞ്ജയ ഡി സിൽവയും, 11 റൺസുമായി നിരോഷൻ ഡിക്ക്വെല്ലയുമാണ് ക്രീസിൽ.  വെളിച്ചക്കുറവ് മൂലം ഇന്നലെ നൽസരം നേരത്തെ അവസാനിസിപ്പിച്ചു.

പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ അരങ്ങേറിയ ആദ്യ ടെസ്റ്റ് മൽസരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.നായകന്‍ ദിമുത് കരുണരത്‌നയും (59) ഓഷാഡോ ഫെര്‍ണാണ്ടോയും (40) ചേര്‍ന്ന് ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 96 റൺസ് ആണ് നേടിയത്. എന്നാൽ പിന്നീടെത്തിയ കുശാല്‍ മെന്‍ഡിസ്,ഏഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമൽ എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. നസീം ഷാ പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Leave a comment