Badminton Top News

വേ​ള്‍​ഡ്​ ടൂ​ര്‍ ഫൈ​ന​ല്‍​സിൽ സിന്ധുവിന് ആദ്യ മൽസരത്തിൽ തോൽവി

December 12, 2019

author:

വേ​ള്‍​ഡ്​ ടൂ​ര്‍ ഫൈ​ന​ല്‍​സിൽ സിന്ധുവിന് ആദ്യ മൽസരത്തിൽ തോൽവി

ഗ്വാ​ങ്​​ചു: വേ​ള്‍​ഡ്​ ടൂ​ര്‍ ഫൈ​ന​ല്‍സ് ബാ​ഡ്​​മി​ന്‍​റ​ണ്‍ മത്സരത്തിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ ജ​പ്പാ​ൻറെ  മൂ​ന്നാം സീ​ഡ്​ താ​രം അ​കാ​നെ യ​മ​ഗു​ച്ചി​യോടാണ് നി​ല​വി​ലെ ചാ​മ്ബ്യ​ന്‍ തോറ്റത്. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് പോയിന്റുകൾക്കാണ് അ​കാ​നെ ജയിച്ചത്. ആദ്യ റൗണ്ടിൽ തകർപ്പൻ പ്രകടനം നടത്തിയ സിന്ധു പിന്നീട് തകരുകയായിരുന്നു.

ഒരു മണിക്കൂർ എട്ട് മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ രണ്ടും,മൂണും സെറ്റിൽ സിന്ധു പൊരുതിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. ആദ്യ ഗെയിമിലും, രണ്ടാം ഗെയിമിലും സിന്ധു മികച്ച കളിയാണ് നടത്തിയത്. ഗ്രുപ്പിലെ രണ്ടാം മത്സരത്തിൽ വ്യാഴാഴ്ച​ ചെ​ന്‍ യു​ഫി​യെ നേരിടും.

Leave a comment