Foot Ball Top News

ഐഎസ്എൽ: ഒഡീഷ എഫ് സി, ഹൈദരബാദ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 11, 2019

author:

ഐഎസ്എൽ: ഒഡീഷ എഫ് സി, ഹൈദരബാദ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയാറം മൽസരത്തിൽ ഇന്ന് ഒഡീഷ എഫ് സി ഹൈദരബാദ് എഫ് സി യെ നേരിടും. ഇന്ന് ഒഡീഷയുടെ താത്കാലിക ഗ്രൗണ്ടായ പൂനെ ബാലവാദി സ്റ്റേഡിയത്തില്‍ രാത്രി 7:30ന് ആണ് മൽസരം.രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. കാർലോസ് ഡെൽഗഡോ, നാരായൺ ദാസ്, ശുഭം സാരംഗി, വിനിത് റായ് എന്നിവർ ഒഡീഷ ടീമിൽ ഇടം നേടിയപ്പോൾ, സാഹിൽ പൻവർ, റാഫേൽ ലോപ്പസ് ഗോമസ്, മാത്യു എന്നിവർ ഹൈദരാബാദ് ടീമിൽ ഇടം നേടി.

ഇരു ടീമുകളുടെയും എട്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് മത്സരം. ഒരു മൽസരം മാത്രമാണ് ഇരു ടീമുകളും ജയിച്ചത്. നിലവിൽ ആറ് പോയിന്റുമായിഒഡീഷ ഏഴാം സ്ഥാനത്താണ്. ഹൈദരാബാദ്  പത്താം സ്ഥാനത്തുമാണ്.

ഒഡീഷ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അർഷദീപ് സിംഗ്, കാർലോസ് ഡെൽഗഡോ, നാരായൺ ദാസ്, ശുഭം സാരംഗി, വിനിത് റായ്, മാർക്കോസ് ടെബാർ, ഡിയാഗ്നെ, സിസ്കോ ഹെർണാണ്ടസ്, ജെറി മാവിഹ്മിംഗ്തംഗ, നന്ദകുമാർ ശേഖർ.

ഹൈദരാബാദ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – കമൽജിത് സിംഗ്, സാഹിൽ പൻവർ, റാഫേൽ ലോപ്പസ് ഗോമസ്, മാത്യു കിൽഗല്ലൺ, ഗുർതേജ് സിംഗ്, ആഷിഷ് റായ്, നിഖിൽ പൂജാരി, ആദിൽ ഖാൻ, ബോബോ, ഗൈൽസ് ബാർനെസ്, റോബിൻ സിംഗ്.

Leave a comment