Foot Ball Top News

 മഞ്ചസ്റ്റർ ചുവന്ന ചെകുത്താന്മാർക്ക് സ്വന്തം. സിറ്റിക്ക് മേൽ 1-2ന്റെ ജയം. 

December 8, 2019

author:

 മഞ്ചസ്റ്റർ ചുവന്ന ചെകുത്താന്മാർക്ക് സ്വന്തം. സിറ്റിക്ക് മേൽ 1-2ന്റെ ജയം. 

 

 

കുറെ നാളായി മാഞ്ചസ്റ്ററിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ചോദ്യമാണ്, മഞ്ചസ്റ്റർ ചുവന്നിട്ടാണോ നീലച്ചാണോ? പൂർണ്ണമായി ഉത്തരമായില്ലെങ്കിലും ഒരു താൽക്കാലിക ഉത്തരമായി. മഞ്ചസ്റ്റർ ചുവന്നിട്ട് ആണ്, നല്ല കടുംചുവപ്പ്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ എത്തിഹാദ്ദിൽ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴ്പ്പെടുത്തി. 23ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാർക്കസ് റാഷ്ഫോർഡും 29 ആം മിനിറ്റിൽ ആന്തണി മാർഷ്യലും ആണ് യുണൈറ്റഡ് സ്കോറർമാർ. സിറ്റിയുടെ ആശ്വാസഗോൾ പകരക്കാരൻ ഡിഫൻഡർ നിക്കോളാസ് ഓട്ടമിണ്ടി 85ആം മിനിറ്റിൽ സ്വന്തമാക്കി.

 

 

സിറ്റിയുടെ അനായാസ വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ആരാധകർക്ക് തലക്ക് അടി കിട്ടിയ പോലെയായിരുന്നു യുണൈറ്റഡ് പ്രകടനം. ആദ്യപകുതി അവസാനിക്കുമ്പോഴേക്കും ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ യുണൈറ്റഡ് ഉണ്ടാക്കി. അതിൽ രണ്ടെണ്ണം മാത്രമേ ഗോൾ ആയുള്ളൂ. സിറ്റിക്ക് അവകാശപ്പെടാൻ കാര്യമായ അവസരങ്ങൾ ആദ്യപകുതിയിൽ ഉണ്ടായില്ല. രണ്ടാംപകുതിയിൽ വർദ്ധിതവീര്യത്തോടെ സിറ്റി പോരാടിയെങ്കിലും യുണൈറ്റഡ് ഡിഫൻഡർമാരെ കടന്നു ഗോളിയുടെ അടുത്തെത്തിയത് വളരെ വിരളമായ അവസരങ്ങളിൽ മാത്രം, പലതും ദുർബലമായ ഷോട്ടുകൾ. എടുത്തു പറയേണ്ട പ്രകടനം ആയിരുന്നു യുണൈറ്റഡ് പ്രതിരോധനിരക്കാരായ ലിന്‍ഡലോഫ് മെഗ്വയർ ഷോ വാൻ-ബിസ്സാക്ക എന്നിവരുടെത്. അതിൽ വേറിട്ടുനിന്നു പ്രകടനം ആയിരുന്നു വാൻ-ബിസ്സാക്കയുടെത്.

 

 

പരാജയത്തോടെ സിറ്റിക്ക് ഈ കൊല്ലത്തെ ലീഗ് കിരീടത്തിൽ അവകാശം അവസാനിപ്പിക്കാം. ലീഗ് നേതാക്കളായ ലിവർപൂളുമായുള്ള അവരുടെ പോയിൻറ് വ്യത്യാസം 14 പോയിൻറ് ആയി ഉയർന്നു. യുണൈറ്റഡ് ആകട്ടെ ബിഗ് സിക്സ് മായുള്ള പോരാട്ടത്തിൽ മികവ് തുടർന്നുകൊണ്ടിരിക്കുന്നു. അടുത്തവർഷം ചാമ്പ്യൻസ് ലീഗ് മാത്രമാണ് ഈ അവസരത്തിൽ അവരുടെ ലക്ഷ്യം. അതിൽ അവർ എത്തുമെന്ന് പ്രതീക്ഷിക്കാം.

 

Leave a comment

Your email address will not be published. Required fields are marked *