Foot Ball Top News

ഐഎസ്എൽ : നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെയെ നേരിടും

December 7, 2019

author:

ഐഎസ്എൽ : നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയൊന്നാം മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെയെ നേരിടും. രണ്ട് ടീമുകളുടെയും ഏഴാം മത്സരമാണ് ഇന്ന് നടക്കുന്നത്.  നോർത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുക. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മൽസരം വീണ്ടും ആരംഭിക്കുന്നത്. ഈ സീസണിൽ മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഈ സീസണിൽ പരാജയമറിയാതെ നിൽക്കുന്ന നോർത്ത് ഈസ്റ്റും ഒരു മത്സരം മാത്രം തോറ്റ് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള എടികെയും ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. ജയിക്കുന്ന ടീമിന് ഇന്ന് ഒന്നാം സ്ഥാനതെത്താം.

കഴിഞ്ഞ സീസണിൽ നിന്ന് ഒന്നിലധികം താരങ്ങളെ നഷ്ടപ്പെട്ടിട്ടും നോർത്ത് ഇത്തവണ മികച്ച ഫോമിലാണ്. ഒരു മികച്ച പ്രതിരോധം ആണ് അവരുടെ ഏറ്റവും വലിയ ശക്തി. ആറു മത്സരങ്ങളില്‍ 10 പോയന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്  അവർ ഇപ്പോൾ. ടാംഗ്, ജോസ് ല്യൂഡോ എന്നിവർ മികച്ച പ്രതിരോധമാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഒരുക്കുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റതോഴിച്ചാൽ ബാക്കി എല്ലാ മത്സരത്തിലും കിടിലൻ പ്രകടനമാണ് എടികെ നടത്തുന്നത്.ആറ് കളികളിൽ നിന്ന് 11 പോയന്റുമായി ലീഗില്‍ രണ്ടാമതാണ്. ആക്രമണമാണ് അവരുടെ ഏറ്റവും ശക്തം. എതിരാളിയെ അക്രമിച്ച് തോൽപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഇരു ടീമുകളും തമ്മിൽ പത്ത് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണയും ജയം എടികെയ്ക്കൊപ്പം ആയിരുന്നു. മൂന്ന് തവണ മാത്രമാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്.

 

Leave a comment