Athletics Top News

ദക്ഷിണേഷ്യന്‍ ഗെയിംസിൽ 81 മെഡലുകളുമായി ഇന്ത്യ ഒന്നാമത്

December 6, 2019

author:

ദക്ഷിണേഷ്യന്‍ ഗെയിംസിൽ 81 മെഡലുകളുമായി ഇന്ത്യ ഒന്നാമത്

കാഠ്‌മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസിൽഇന്ത്യ കുതിപ്പ് തുടരുന്നു. പുറകിലായിരുന്ന ഇന്ത്യ മികച്ച പ്രകടനങ്ങളിലൂടെ ഒന്നാം സ്ഥാനത്തെത്തി. നേപ്പാളിനെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. പതിമൂന്നാമത്‌ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 81 മെഡലുകളാണ് ഇതുവരെ നേടിയത്.  ഭാരോദ്വഹന താരങ്ങളായ ജിലി ദലബെഹ്‌റയും സ്‌നേഹ സോറനും ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിലാണ് അവർ സ്വർണം നേടിയത്.

40 സ്വര്‍ണവും 28 വെള്ളിയും 13 വെങ്കലവും ആണ് ഇന്ത്യ ഇതുവരെ നേടിയത്. ആദ്യ ദിവസം പുറകിലായിരുന്ന ഇന്ത്യ പിന്നീട് മിൿച പ്രകടനങ്ങളിലൂടെ ഒന്നാമത് എത്തുകയായിരുന്നു. ഇന്ത്യയുടെ കാര്‍ത്തിക്‌ ട്രിപ്പിള്‍ ജമ്ബില്‍ സ്വര്‍ണവും മുഹമ്മദ്‌ സലാഹു വെള്ളിയും നേടി. കൂടാതെ 400 മീറ്റര്‍ ഓട്ടത്തില്‍ വനിതാ വിഭാഗത്തിൽ പ്രിയാ ഹബാതന്‍ വെള്ളിയും , പുരുഷ വിഭാഗത്തില്‍ ജീവന്‍ പ്രിയാന്ത്‌ വെങ്കലവും നേടി.

Leave a comment