അഫ്ഗാനിസ്ഥാൻ വെസ്റ്റ് ഇൻഡീസ് മൂന്നാം ഏകദിനം: വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുത്തു
വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ മൂന്നാം ഏകദിനം ഇന്ന് നടക്കും. ടോസ് നേടിയ വിൻഡീസ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വിൻഡീസ് പരമ്പര സ്വന്തമാക്കി. രണ്ട് മാറ്റങ്ങളുമായിട്ടാണ് വിൻഡീസ് ഇന്ന് ഇറങ്ങുന്നത്. ജേസൺ ഹോൾഡറും ഷെൽഡൻ കോട്രലും പകരം കീമോ പോളും, സിപിഎൽ താരം ബ്രാൻഡൻ കിംഗ് ഇന്ന് ടീമിൽ ഇടം നേടി. ബ്രാൻഡൻറെ അരങ്ങേറ്റ മത്സരമാണ് ഇന്ന് നടക്കുനാന്ത്. അഫ്ഗാനിസ്ഥാൻ നിരയിൽ ജാവേദ് അഹ്മദിക്ക് പകരക്കാരനായി ഇബ്രാഹിം സദ്രാൻ ഇന്ന് കളിക്കും.
മൂന്ന് ഏകദിനങ്ങളും, ടി20 മത്സരങ്ങളും, ഒരു ടെസ്റ്റ് മത്സരവുമാണ് ടൂർണമെന്റിൽ ഉള്ളത്. ആദ്യ മത്സരത്തിൽ വിൻഡീസ് ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ 47 റൺസിനാണ് വിജയിച്ചത്.കിരോൺ പൊള്ളാര്‍ഡ് നായകനായതിന് ശേഷമുള്ള ആദ്യ പാരമ്പരയാണിത്.






































