Foot Ball Top News

സന്തോഷ് ട്രോഫി: ഫൈനൽ റൌണ്ട് മൽസരങ്ങൾ ജനുവരിയിൽ

November 11, 2019

author:

സന്തോഷ് ട്രോഫി: ഫൈനൽ റൌണ്ട് മൽസരങ്ങൾ ജനുവരിയിൽ

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മൽസരത്തിൽ വിജയിച്ച് കേരളം ഫൈനൽ റൗണ്ടിൽ എത്തിയിരുന്നു. ഫൈനൽ റൌണ്ട് മൽസരങ്ങൾ ജനുവരിയിൽ ആരംഭിക്കും. പത്ത് ടീമുകൾ ആണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചത്. ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളായി മാറ്റിയിട്ടുണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ എത്തും. കേരളം ഗ്രൂപ്പ് എയിൽ ആണ്.

തമിഴ്നാടിനെയും, ആന്ധ്രപ്രദേശിനിയുമാണ് കേരളം ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. മികച്ച പ്രകടനമാണ് കേരളം നടത്തിയത്. സര്‍വീസസ്, ഡെല്‍ഹി, ജാര്‍ഖണ്ഡ്, മേഘാലയ, കേരള, പശ്ചിമ ബംഗാൾ, പഞ്ചാബ്, കർണാടക, ഗോവ, മിസോറം എന്നീ ടീമുകൾ ആണ് ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. സര്‍വീസസ്, ഡെല്‍ഹി, ജാര്‍ഖണ്ഡ്, മേഘാലയ എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പിലാണ് കേരളം.

Leave a comment