Cricket Top News

പുതിയ മെന്ററായി മൈക്കിള്‍ ഹസി ഓസ്‌ട്രേലിയൻ ടീമിൽ

October 22, 2019

author:

പുതിയ മെന്ററായി മൈക്കിള്‍ ഹസി ഓസ്‌ട്രേലിയൻ ടീമിൽ

മുൻ ഓസ്‌ട്രേലിയൻ താരം മൈക്കിൾ ഹസി ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി. സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്കാണ് ഹസി തിരിച്ചെത്തിയത്. ഓസ്‌ട്രേലിയയുടെ മികച്ച കളിക്കാരിൽ ഒരാളാണ് മൈക്കിൾ ഹസി. ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരായ ടി20 മത്സരങ്ങളിൽ ആണ് ഹസി ടീമിനൊപ്പം ചേരുന്നത്.

ടീമിന്റെ മെന്ററായിട്ടാണ് മൈക്കിൾ ഹസി എത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 മൽസരം ഈ മാസം 27ന് നടക്കും. ഇതിൽ ഹസി ടീമിൻറെ മെന്ററായി എത്തും. മുന്‍ ക്യാപ്റ്റനായ റിക്കി പോണ്ടിങിനെ ഏകദിന ലോകകപ്പിൽ മെന്ററായി  ഉൾപ്പെടുത്തിയിരുന്നു. പാകിസ്ഥാനെതിരെയുള്ള ടി20 മൽസരം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്.

Leave a comment