Top News

യൂറോപ്യന്‍ ഓപ്പണ്‍ ഫൈനല്‍; ആദ്യ കിരീടവുമായി ബ്രിട്ടന്റെ ആന്‍ഡി മറെ

October 21, 2019

author:

യൂറോപ്യന്‍ ഓപ്പണ്‍ ഫൈനല്‍; ആദ്യ കിരീടവുമായി ബ്രിട്ടന്റെ ആന്‍ഡി മറെ

ആന്റ്വെര്‍പ്: യൂറോപ്യന്‍ ഓപ്പണ്‍ ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെ തോൽപ്പിച്ച് കൊണ്ട് ആദ്യ കിരീടം നേടി ബ്രിട്ടീഷ് താരം ആന്‍ഡി മറെ. സ്‌കോര്‍ 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടമായെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റിലും ഗംഭീരമായ മടങ്ങിവരവാണ് മറെ നടത്തിയത്. പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയശേഷം ഉള്ള മത്സരമായിരുന്നു ഇത്. രണ്ട് വര്‍ഷത്തിനുശേഷം താരത്തിന്റെ ആദ്യ എടിപി കിരീടം കൂടിയാണിത്.

ശസ്ത്രക്രിയയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയതാരം ഒരുപാട് പരിശ്രമിച്ചതിലൂടെയാണ് മറെയ്ക്ക് വിജയം സ്വന്തമാക്കിയത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുറത്തായശേഷം വിരമിക്കാന്‍ ആലോചിക്കുകയാണെന്ന് പ്രഖ്യാപിച്ച മറെ പിന്നീട് ശസ്ത്രക്രിയ്ക്കുശേഷം തിരിച്ചെത്തുകയായിരുന്നു.

Leave a comment