Cricket Top News

ബ്രാഡ്മാന്റെ റെക്കോഡ് തകർത്ത് ഹിറ്റ്മാൻ

October 21, 2019

author:

ബ്രാഡ്മാന്റെ റെക്കോഡ് തകർത്ത് ഹിറ്റ്മാൻ

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറ്റം കുറിച്ച നാൾ മുതൽ പല റെക്കോഡുകൾ ആണ് താരം നേടിയത്. ഇപ്പോൾ ഇതാ ബ്രാഡ്മാന്റെ റെക്കോഡും തകർത്തിരിക്കുകയാണ് രോഹിത്. ഹോം ടെസ്റ്റുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാരിയെന്ന റെക്കോഡ് ആണ് രോഹിത് നേടിയത്. ഇന്നലെ ഇരട്ട സെഞ്ചുറി നേടിയതോടെ 99.84 ആണ് രോഹിത്തിന്റെ ശരാശരി. 98.22 ആണ് ബ്രാഡ്മാന്റെ ശരാശരി.

രോഹിത് ഹോം മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നടത്തിയത്. 18 ഇന്നിംഗ്‌സുകളില്‍ നിന്നായി 1298 റണ്‍സാണ് ആണ് താരം നേടിയത്. ഇന്നലെ 249 പന്തുകളില്‍ നിന്നാണ് രോഹിത് തൻറെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട ശതകം നേടിയത്.  28 ബൗണ്ടറികളും 6 സിക്‌സറുകളുമാണ് താരം ഇന്നലെ നേടിയത്.

Leave a comment