Foot Ball Top News

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു

October 20, 2019

author:

ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിന് ഇന്ന് തുടക്കമാകും. കൊച്ചിയിലാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ന് ആദ്യ മൽസരം കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ്. ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുന്നത്. ആദ്യ മത്സരത്തിനുള്ള കേരളത്തിൻറെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ആദ്യ ഇലവനിൽ ഒരു മലയാളായി മാത്രമാണ് ഉള്ളത്.  കെ.പ്രശാന്ത് മാത്രമാണ് ടീമിൽ ഇടം നേടിയ മലയാളി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്  മത്സരം നടക്കുന്നത്.

 

കെട്ടാളത്തിന്റെ സൂപ്പർ താരം  സഹല്‍ അബ്ദുള്‍ സമദ് പകരക്കാരുടെ നിരയിലാണ്.  വിദേശ താരങ്ങൾ അഞ്ചും ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിശീലകൻ എല്‍ക്കോ ഷട്ടോരി ഒരുക്കിയ ടീമിൽ ബിലാന്‍ ഖാനാണ് ഗോൾ കീപ്പർ.

കേരള ബ്ലാസ്റ്റേഴ്സ് ഇലവൻ: ബിലാൽ ഹുസൈൻ, ജെസ്സൽ കാർനെറോ, ഗിയാനി സുവർ‌ലൂൺ, മുഹമ്മദ് റാകിപ്പ്, ജെയ്‌റോ റോഡ്രിഗസ്, ഹാലിചരൻ നർസാരി, പ്രസാന്ത് കരുത്തദത്കുനി, മൗമദോ ജിന്നിംഗ്, ജീക്സൺ സിംഗ്, സെർജിയോ സിഡോഞ്ച, ബാർ‌ത്തലോമിവ് ഒഗ്ബെചെ.

എടികെ ഇലവൻ: അരിന്ദം ഭട്ടാചാർജ, പ്രീതം കോട്ടാൽ, അഗസ്റ്റിൻ ഇനിഗ്യൂസ്, പ്രബീർ ദാസ്, കാൾ മക് ഹഗ്, ജാവിയർ ഹെർണാണ്ടസ്, പ്രണയ് ഹാൽഡർ, മൈക്കൽ സൂസൈരാജ്, റോയ് കൃഷ്ണ, ജയേഷ് റാണെ, ഡേവിഡ് വില്യംസ്.

 

Leave a comment