Foot Ball Top News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും

October 20, 2019

author:

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിന് ഇന്ന് തുടക്കമാകും. കൊച്ചിയിലാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ന് ആദ്യ മൽസരം കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും തമ്മിലാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. 2013 ൽ സ്ഥാപിതമായതിൽ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ ഒന്നാണ് ഐഎസ്എൽ. രണ്ട് തവണ ചാമ്പ്യൻമാരായ എടികെയെ ആണ് നേരിടുന്നത്.കലൂരിൽ വൈകിട്ട് 7:30ന് ആണ് മൽസരം ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാൻ ആണ് ശ്രമിക്കുക.

2020 മാർച്ച് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പിരിച്ചുവിട്ട എഫ്‌സി പൂനെ സിറ്റിക്കു പകരം ഹൈദരാബാദ് എഫ്‌സി, ദില്ലി ഡൈനാമോസ് ഭുവനേശ്വറിലേക്ക് മാറി ഒഡീഷ എഫ്‌സി എന്ന് പുനർനാമകരണം ചെയ്തു. എന്നിവയാണ് ഈ സീസണിലെ പ്രത്യേകതകൾ. നിലവിലെ ചാമ്പ്യന്മാർ ബെംഗളൂരു എഫ്‌സിയാണ്. ബെംഗളൂരു എഫ്‌സി ആദ്യ കിരീട നേട്ടമായിരുന്നു ഇത്. ഗോവയെയാണ് അവർ ഫ്യൂഡൽ തോൽപ്പിച്ചത്.

Leave a comment