Foot Ball Top News

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി ഏഷ്യൻ പെയിൻസ് എത്തുന്നു

October 19, 2019

author:

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി ഏഷ്യൻ പെയിൻസ് എത്തുന്നു

കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി പ്രമുഖ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിൻസ് എത്തുന്നു. മഞ്ഞപ്പടയുടെ മുഖ്യ സ്പോൺ‌സറായി ഏഷ്യൻ‌ പെയിന്റ്‌സുമായി എത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറഞ്ഞു.

അതെ സമയം, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് സിഒഒ അമിത് സിങ്കിൽ പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന സംസ്ഥാനമായ കേരളത്തിലെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ടീമുമായുള്ള ബന്ധം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമിത് സിങ്കിൽ കൂട്ടിച്ചേർത്തു.

Leave a comment