Cricket Top News

ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രാമിനെ മൂന്നാം ടെസ്റ്റിൽ നിന്ന് പുറത്താക്കി

October 18, 2019

author:

ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രാമിനെ മൂന്നാം ടെസ്റ്റിൽ നിന്ന് പുറത്താക്കി

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രാമിനെ പുറത്താക്കി. വലതു കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ പുറത്താക്കിയത്.ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ ആണ് ഐഡൻ. പകരം ആരാണ് മൂന്നാം ടെസ്റ്റിൽ മത്സരിക്കുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.രണ്ടാം ടെസ്റ്റിൽ വേഗം പുറത്തായതിൻറെ ദേഷ്യം കട്ടിയുള്ള വസ്തുവില്‍ ഇടിച്ചപ്പോൾ ആണ് പരിക്ക് ഉണ്ടായത്. പിന്നീട് നടത്തിയ പരിശോധനയില്‍ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തുഅക്യും ആയിരുന്നു.

ഐഡൻ മാർക്രം രണ്ട് ടെസ്റ്റിൽ നിന്ന് ഇതുവരെ 44 റൺസ് ആണ് നേടിയത്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും റൺസ് ഒന്നും എടുക്കാതെ പുറത്തായി. ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാംടെസ്റ്റ് നാളെ റാഞ്ചിയിലാണ് ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ബാറ്റിങ് ബിഡലിങ്ങിലും ഇന്ത്യ തകർപ്പൻ പ്രകടനമാണ് രണ്ട് ടെസ്റ്റിലും നടത്തിയത്.

Leave a comment