Cricket Top News

2019 ഐസിസി ടി 20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

October 18, 2019

author:

2019 ഐസിസി ടി 20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും

2019 ഐസിസി ടി 20 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് ആരംഭിക്കും. ഒക്ടോബർ നവംബർ മാസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഓസ്‌ട്രേലിയയിൽ നടക്കുന്ന 2020 ഐസിസി ടി 20 ലോകകപ്പ് ടൂർണമെന്റിന് ഏത് ടീമുകൾ യോഗ്യത നേടുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കുന്ന ഈ യോഗ്യത മത്സരങ്ങൾ ആണ് തീരുമാനിക്കുന്നത്.  നവംബര്‍ 2 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. 14 ടീമുകളാണ് യോഗ്യതക്കായി മൽസരിക്കുന്നത്.

14 ടീമുകൾ ഏഴ് ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി മാറും, ഗ്രൂപ്പിലെ ടീമുകളും തമ്മിൽ ആണ് മത്സരങ്ങൾ നടക്കുക.ഗ്രൂപ്പ് എയില്‍ സ്കോട്ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, പപ്പു ന്യൂ ഗിനിയ, നമീബിയ, സിംഗപ്പൂര്‍, കെനിയ, ബെര്‍മുഡ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍  യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അയര്‍ലണ്ട്, ഒമാന്‍,ഹോങ്കോങ്, കാനഡ, ജേഴ്സി, നൈജീരിയ എന്നീ ടീമുകളാണ് ഉള്ളത്.

ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തിൽ, ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള മികച്ച ടീം സെമി ഫൈനലിലേക്ക് നേരിട്ട് മുന്നേറും. ഓരോ ഗ്രൂപ്പിൽ നിന്നും താഴെയുള്ള മൂന്ന് ടീമുകൾ ഒഴിവാക്കപ്പെടും, അതേസമയം ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടും മൂന്നും റാങ്കിലുള്ളവർ ക്രോസ് ഓവർ പ്ലേ ഓഫുകൾ കളിക്കും. ഈ ഗെയിമുകളിൽ നിന്നുള്ള രണ്ട് വിജയികളും സെമി ഫൈനലിൽ ഗ്രൂപ്പ് വിജയികളുമായി മത്സരിക്കും വിജയികൾ സൂപ്പര്‍ 12 സ്റ്റേജിലേക്ക് യോഗ്യത നേടുകയും ചെയ്യും.

Leave a comment