Foot Ball Top News

ലീഗ് 1 മത്സരത്തിനുള്ള പിഎസ്ജി സ്ക്വാഡില്‍ എംമ്ബാപ്പയേയും

October 18, 2019

author:

ലീഗ് 1 മത്സരത്തിനുള്ള പിഎസ്ജി സ്ക്വാഡില്‍ എംമ്ബാപ്പയേയും

പിഎസ്ജിതാരം എംമ്ബാപ്പ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുന്നു. ഹാംസ്ട്രിങ്ങ് പരിക്ക്മൂലം താരം കുറച്ചു നാളുകളായി വിശ്രമത്തിലായിരുന്നു. നീസിനെതിരെയുള്ള ലീഗ് 1 മത്സരത്തിനുള്ള പിഎസ്ജി സ്ക്വാഡില്‍ എംമ്ബാപ്പയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എംമ്ബാപ്പയേയും കൂടി ടീമിൽ എത്തുന്നതോടെ പിഎസ് ജി അതിശക്തരായി മാറും.വേഗതയുടെ കാര്യത്തിൽ എംമ്ബാപ്പയെ വെല്ലാൻ ഫുട്ബാളിൽ നിലവിലെ ആരും ഇല്ല. പന്ത് ഡ്രിബിൾ ചെയ്ത വേഗത്തിൽ മുന്നേറുന്ന എംമ്ബാപ്പെ കൂടി എത്തുന്നതോടെ പിഎസ്ജി തകർപ്പൻ ഫോമിലേക്കെത്തുമെന്നാണ് ആരാധകർ കരുതുന്നത്.   പരിക്ക് കാരണം രാജ്യാന്തര മത്സരങ്ങളില്‍ എംമ്ബാപ്പേ കളിച്ചിരുന്നില്ല. കൂടാതെ കഴിഞ്ഞ ആറ് ലീഗുകളിൽ വെറും 30 മിനിറ്റ് മാത്രമാണ് താരം കളിച്ചത്.

Leave a comment