Badminton Top News

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സായ് പ്രണീതിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം

October 16, 2019

author:

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സായ് പ്രണീതിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീതിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം. ചൈനയുടെ ലിന്‍ ഡാനെ ആണ് ആദ്യ റൗണ്ടിൽ സായ് തോൽപ്പിച്ചത്. അട്ടിമറി ജയമാണ് സായ് നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സായ്  അഞ്ച് തവണ ലോക ചാമ്പ്യനായ ലിൻ ഡാനെ തോൽപ്പിച്ചത്.

35 മിനിറ്റ് നീണ്ട് നിന്ന മൽസരത്തിൽ ആദ്യ റൗണ്ട് അനായാസം ജയിച്ച സായിക്ക് രണ്ടാം സെറ്റിൽ അൽപ്പം വിയർക്കേണ്ടി വന്നു. മികച്ച സ്‌മാഷുകളുമായി ലിൻ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സായിയുടെ മികച്ച പ്രകടനം അതിനെ അതിജീവിച്ചു. . രണ്ട് തവണ ഒളിംപിക്‌സ്  കിരീടം നേടിയ താരമാണ് ലിൻ ഡാൻ.

സ്‌കോർ:  21-14,21-17

Leave a comment