Foot Ball Top News

പിടിവിടാതെ നെയ്മറെ പരിക്ക് പിന്തുടരുന്നു

October 16, 2019

author:

പിടിവിടാതെ നെയ്മറെ പരിക്ക് പിന്തുടരുന്നു

കുറച്ചു കാലങ്ങളായി പരിക്ക് നെയ്മറിന്റെ പുറകെയാണ്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മൽസരത്തിൽ പരിക്ക് മൂലം കളംവിട്ട നെയ്മർക്ക് ഇനി നാലാഴ്ച വിശ്രമം.  പരിക്കുകൾ മൂലം ഏറെ നാളത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ താരം വളരെ കുറച്ചു കളികൾ മാത്രമാണ് കളിച്ചത്. ഇപ്പോൾ ഇതാ വീണ്ടും പരിക്ക് വില്ലനായി എത്തിയിരിക്കുന്നു. പരിക്ക് മൂലം കോപ്പ അമേരിക്ക മൽസരത്തിൽ പോലും കളിക്കാൻ ബ്രസീൽ താരത്തിന് കഴിഞ്ഞിരുന്നില്ല.

നൈജീരയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. 12 മിനിറ്റ് മാത്രമാണ് താരം ഈ മത്സരത്തിൽ കളിച്ചത്. കാലിനാണ് താരത്തിന് തുടർച്ചയായി പരിക്കേൽക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് നെയ്മറെ വിടാതെ പിന്തുടരുന്നത്. ഇതോടെ റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗിലെ മൽസരത്തിൽ നെയ്മർ കളിക്കില്ല.

Leave a comment