Foot Ball Top News

യൂറോ 2020 ന് സ്‌പെയിൻ യോഗ്യത നേടി

October 16, 2019

author:

യൂറോ 2020 ന് സ്‌പെയിൻ യോഗ്യത നേടി

യൂറോ കപ്പ് യോഗ്യതയിൽ ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന സ്പെയിൻ സ്വീഡൻ മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം സമനിലയിൽ അവസാനിച്ചത്. ഇതോടെ എട്ട് കളികളിൽ ആറ് ജയവും രണ്ട് സമനിലയുമായി 20 പോയിന്റ് ഉള്ള സ്പെയിൻ യൂറോ കപ്പ് യോഗ്യത നേടി.  ഗോൾ രഹിത ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്.

ആദ്യ പകുതിയിൽ പലതവണ അവസരങ്ങൾ കിട്ടിയിട്ടും സ്പെയിന് ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിൽ സ്വീഡൻ മാര്‍ക്കസ് ബെര്‍ഗ്സിന്റെ തകർപ്പൻ ഷോട്ടിലൂടെ ആദ്യ ഗോൾ നേടി. പിന്നീട് ഗോൾ നേടാൻ കഴിയാതെ സ്‌പെയിൻ വിഷമിച്ചതോടെ സ്വീഡൻ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ തൊണ്ണൂറ്റിരണ്ടാം മിനിറ്റിൽ റോഡ്രിഗോ മൊറേനോ  സ്പെയിന് വേണ്ടി സമനില ഗോൾ നേടി.

Leave a comment