Badminton Top News

ഡെന്‍മാര്‍ക്ക് ഓപ്പണിൽ പി വി സിന്ധുവിന് ജയം

October 15, 2019

author:

ഡെന്‍മാര്‍ക്ക് ഓപ്പണിൽ പി വി സിന്ധുവിന് ജയം

കോപന്‍ഹോഗന്‍ : ഡെന്മാർക്കിൽ ആരംഭിച്ച ഡെന്‍മാര്‍ക്ക് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. വനിത വിഭാഗത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്തേനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌കയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് പി വി സിന്ധു വിജയിച്ചത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല വിജയം. രണ്ട് സെറ്റിലും തകർപ്പൻ പ്രകടനമാണ് ഗ്രിഗോറിയ  കാഴ്ചവെച്ചത്.

രണ്ട് സെറ്റിലും ഒപ്പത്തിനൊപ്പം ആയിരുന്നു രണ്ട് പേരും. കടുത്ത പോരാട്ടത്തിനൊടുവിൽ സിന്ധു വിജയിക്കുകയായിരുന്നു. ജയത്തോടെ സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതിന് ശേഷം സിന്ധുവിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.

Leave a comment