Foot Ball Top News

ഫിഫ ലോകകപ്പ് യോഗ്യത മൽസരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: ടീമിൽ മൂന്ന് മലയാളികൾ  

October 15, 2019

author:

ഫിഫ ലോകകപ്പ് യോഗ്യത മൽസരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: ടീമിൽ മൂന്ന് മലയാളികൾ  

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ മൂന്നാം മൽസരം ഇന്ന് നടക്കും. ഇന്ത്യ ബംഗ്ലാദേശിനെയാണ് ഇന്ന് നേരിടുന്നത്. കൊൽക്കത്തയിൽ ഇന്ത്യൻ സമയം രാത്രി 7:30 മത്സരം ആരംഭിക്കും.  പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു. ടീമിൽ 3 മലയാളികൾ ഇടം നേടിയിട്ടുണ്ട്. ക്യാപ്റ്റൻ സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ആഷിഖ് കുരുനിയന്‍, അനസ് എടത്തൊടിക,സഹല്‍ അബ്ദുള്‍ സമദ് എന്നിവർണ് റെനിൽ ഇടം നേടിയ മലയാളികൾ.

ഇന്ത്യയുടെ നിർണായക മത്സരമാണിത്‌. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. സന്ദേശ് ജിങ്കാൻ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്.ആദ്യ മത്സരത്തിൽ ഒമാനോട്  തോൽക്കുകയും, രണ്ടാം മൽസരത്തിൽ ഖത്തറിനെ സമനിലയിൽ കുരുക്കുകയും ചെയ്ത ഇന്ത്യക്ക് മൂന്നാം മൽസരം വളരെ നിർണായകമാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ  റൗളിങ് ബോര്‍ഗസ് പ്രാഥമിക ടീമിൽ ഇടം നേടിയിട്ടില്ല. ബംഗ്ലാദേശ് ആദ്യ മൽസരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു. ഗ്രൂപ്പ് ബിയിൽ ആണ് ഇന്ത്യ. ഒമാന്‍, ഖത്തര്‍, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും പരസ്‌പരം മത്സരിക്കും.ലോക റാങ്കിങ്ങിൽ ഇന്ത്യ 103-ാം സ്ഥാനത്താണ് ഉള്ളത്. രണ്ടാം റൗണ്ടിൽ രണ്ടാമതായി ജയിച്ചാലും ഇന്ത്യക്ക് മൂന്നാം റൗണ്ടിൽ പ്രവേശിക്കാൻ കഴിയും.

ആദ്യ പ്ലേയിംഗ് ഇലവന്‍ :  മന്ദര്‍ റാവു, ആഷിഖ് കുരുനിയന്‍, അനസ് എടത്തൊടിക, ഗുര്‍പ്രീത് സിംഗ് സന്ധു, രാഹുല്‍ ഭേകെ, ആദില്‍ ഖാന്‍, അനിരുദ്ധ ഥാപ, സഹല്‍, ഛേത്രി, മന്‍ വീര്‍ സിംഗ്, ഉദാന്ത സിംഗ്.

Leave a comment