Foot Ball Top News

യൂറോ കപ്പ് യോഗ്യത: ഉക്രൈനെതിരെ പോര്‍ച്ചുഗല്ലിന് തോൽവി

October 15, 2019

author:

യൂറോ കപ്പ് യോഗ്യത: ഉക്രൈനെതിരെ പോര്‍ച്ചുഗല്ലിന് തോൽവി

ഇന്ന് നടന്ന ഉക്രൈൻ, പോർച്ചുഗൽ യൂറോ കപ്പ് യോഗ്യത മൽസരത്തിൽ പോർച്ചുഗല്ലിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഉക്രൈൻ വിജയിച്ചത്. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ  ജയത്തോടെ ഉക്രൈൻ ഒന്നാമതെത്തി.എസ്എ കളികളിൽ ആറ് ജയവുമായി 19 പോയിന്റ് ആണ് ഉക്രൈന് ഉള്ളത്. ഇന്ന് നടന്ന മത്സരത്തിൽ ആധിപത്യം പോര്‍ച്ചുഗല്ലിനായിരുന്നു.  മൽസരത്തിൽ കൂടുതൽ നേരവും പന്ത് പോര്‍ച്ചുഗല്ലിൻറെ കയ്യിൽ ആയിരുന്നു. എന്നാൽ ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ ഉക്രൈന് വേണ്ടി റോമൻ ആദ്യ ഗോൾ നേടി. ഉക്രൈൻ ഡിഫൻഡർ മാരെ തകർത്ത് ഗോൾ നേടാൻ പല തവണ പോർച്ചുഗൽ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. എന്നാൽ പോർച്ചുഗലിന്റെ തകർത്ത്കൊണ്ട് ഇരുപത്തിയേഴാം മിനിറ്റിൽ ഉക്രൈൻ രണ്ടാം ഗോൾ നേടി. ആൻഡ്രി ആണ് രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി 2-0 അവസാനിച്ചു. രണ്ടാം പകുതിയിൽ ഗോളിനായി പോർച്ചുഗൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫലം ഉണ്ടായില്ല. അവസാനം പോർച്ചുഗലിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ ഗോളാക്കി മാറ്റുകയായിരുന്നു. തൻറെ കരിയറിലെ എഴുന്നൂറാമത്തെ ഗോളാണ് റൊണാൾഡോ ഇന്ന് നേടിയത്.

Leave a comment