Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ഏകദിനത്തിൽ ഇന്ത്യക്ക് ആറ് റൺസിൻറെ തകർപ്പൻ ജയം 

October 15, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ഏകദിനത്തിൽ ഇന്ത്യക്ക് ആറ് റൺസിൻറെ തകർപ്പൻ ജയം 

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇന്ത്യയെ ബൗളർമാരാണ് വിജയിപ്പിച്ചത്. ആറ് റൺസിൻറെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഇന്ത്യയുടെ ഇന്നിങ്‌സ് 146 റൺസിൽ അവസാനിച്ചിരുന്നു. അമുപദി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 140 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ഏക്ത മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ബാറ്റിങ് തകർച്ചയായിരുന്നു നേരിടേണ്ടി വന്നത്. ഹർമൻപീത് കൗറും(38), ശിഖയും(35) ആണ് ഇന്ത്യൻ സ്‌കോർ 140 കടത്തിയത്. ദക്ഷിണാഫിക്കയ്ക്ക് വേണ്ടി മാരിസാൻ കാപ്പ് മൂന്ന് വിക്കറ്റ് നേടി. മറുപാപ്ടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ എരിഞ്ഞൊതുക്കുകയായിരുന്നു. 29 റൺസ് നേടിയ മാരിസാൻ കാപ്പ് ആണ് ടോപ് സ്‌കോറർ. ടി20 പരമ്പരയും ഇന്ത്യ നേടിയിരുന്നു.

Leave a comment