Foot Ball Top News

ആ​റാം ജ​യ​വു​മാ​യി പോ​ള​ണ്ട്​ യൂറോ കപ്പ് യോ​ഗ്യ​ത നേടി

October 15, 2019

author:

ആ​റാം ജ​യ​വു​മാ​യി പോ​ള​ണ്ട്​ യൂറോ കപ്പ് യോ​ഗ്യ​ത നേടി

യൂറോ കപ്പ് യോഗ്യത മൽസരത്തിൽ പോ​ള​ണ്ട് നോ​ര്‍​ത്ത്​​ മാ​ഴ്​​സി​ഡോ​ണി​യ​യെ തോൽപ്പിച്ചു. ജയത്തോടെ പോളാണ് യൂറോ കപ്പിന് യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാ​ഴ്​​സി​ഡോ​ണി​യ​യെ തോൽപ്പിച്ചത്. പ്രെംസ്ലാവ് ഫ്രാങ്കോവ്സ്കിയും അര്‍ക്കാഡിയുസ് മിലിച്ചുമാണ് പോളണ്ടിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം ഥിയോആത്യം സ്ഥാപിച്ച പോളണ്ട് അനായാസ വിജയമാണ് നേടിയത്.

 

ഗോൾ രഹിത ഒന്നാം പകുതിക്ക് ശേഷം ആക്രമണം അഴിച്ചുവിട്ട പോളണ്ടിന് ആദ്യ ഗോൾ നേടാൻ 74 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 74,80 എന്നീ മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്. പോളണ്ടിൻറെ ഹോം ഗ്രൗണ്ടിൽ ആണ് ഇന്നലെ മത്സരം നടന്നത്. ഇത് നാലാം തവണയാണ് പോളണ്ട് യോഗ്യത നേടുന്നത്.

Leave a comment