Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച 

October 14, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച 

വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. നാല് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ട്ടമായി. ഒടുവിൽ  കിട്ടുമ്പോൾ ഇന്ത്യ 48/4 എന്ന നിലയിലാണ്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. 13 റൺസുമായി ഹർമൻപീത് കൗറും, രണ്ട്  റൺസുമായി ദീപ്‌തിയുമാണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയുടെ മാരിസാൻ കാപ്പ് രണ്ട് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ പിഴച്ചു. സ്‌കോർബോഡിൽ ഒരു റൺ ആയപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ട്ടപെട്ടു. പിന്നീട് വനംവരെല്ലാം പെട്ടെന്ന് തന്നെ പുറത്തായി. പ്രിയ പുനിയ(0),ജെമിമ റോഡ്രിഗസ്(3), പൂനം(15), മിഥാലി(11) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

Leave a comment