Foot Ball Top News

യൂറോ കപ്പ് യോഗ്യത: ഗുണ്ടോഗൻറെ ഇരട്ട ഗോളിൽ ജർമ്മനിക്ക് അഞ്ചാം ജയം

October 14, 2019

author:

യൂറോ കപ്പ് യോഗ്യത: ഗുണ്ടോഗൻറെ ഇരട്ട ഗോളിൽ ജർമ്മനിക്ക് അഞ്ചാം ജയം

ഇന്ന് നടന്ന യൂറോ കപ്പ് യോഗ്യത മൽസരത്തിൽ ജർമ്മനി എസ്റ്റോണിയയെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമ്മനി വിജയം സ്വന്തമാക്കിയത്.യൂറോ കപ്പ് യോഗ്യത മൽസരത്തിൽ ജർമനിയുടെ അഞ്ചാം വിജയമാണിത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മൽസരത്തിൽ വിജയിച്ചെങ്കിലും പതിനാലാം മിനിറ്റിൽ ജർമൻ താരം എമ്രെ ചാനിന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായി.

ആദ്യ 14 മിനിറ്റിന് ശേഷം പത്ത് പേരായി ചുരുങ്ങിയ ജർമനി മൽസരത്തിൽ പിന്നീട് ഡിഫൻസ് ആണ് പുറത്തെടുത്തത്. ചുവപ്പ് കാർഡ് കിട്ടിയതൊഴിച്ചാൽ ഒന്നാം പകുതി വളരെ വിരസമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കരുത്താർജിച്ച ജർമനിയുടെ ഗുണ്ടോഗനനും, തീമോ വെര്‍ണറും ഗോളുകൾ നേടി. ആറ് മിനിറ്റിന്റെ വ്യത്യാസത്തിൽ ആണ് ഗുണ്ടോഗൻ ഇരട്ട ഗോളുകൾ നേടിയത്. എഴുപത്തി നാലാം മിനിറ്റിൽ ആണ് തീമോ ജർമനിക്ക് വേണ്ടി മൂന്നാം ഗോൾ നേടിയത്.

Leave a comment