Foot Ball Top News

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ അഞ്ചാം ജയം നേടി നെതർലാന്റ്സ്

October 14, 2019

author:

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ അഞ്ചാം ജയം നേടി നെതർലാന്റ്സ്

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ മികച്ച പ്രകടനമാണ് നെതർലാന്റ്സ് നടത്തുന്ന. ഈ സീസണിൽ ആറ്‌ മത്സരങ്ങളിൽ ഒരു കളി മാത്രമാണ് അവർ തോറ്റത്. ഇന്നലെ നടന്ന മൽസരത്തിൽ അവർ ബലാറുസിനെ ആണ് തോൽപ്പിച്ചത്. തുടർച്ചയായ നാലാം ജയമാണ് ഇതോടെ നെതർലാന്റ്സ് സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. വൈനാല്‍ഡം നേടിയ ഇരട്ട ഗോളിലാണ് നെതർലാന്റ്സ് വിജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ ആണ് നെതർലാന്റ്സ്  രണ്ട് ഗോളുകളും നേടിയത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മെംഫിസ് ഇല്ലാതെയാണ് ഇന്നലെ മൽസരത്തിന് ഇറങ്ങിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത്.9 മിനിറ്റിനുള്ളിൽ രണ്ടാം ഗോൾ പിറന്നു. ആദ്യ പകുതിക്ക് ശേഷം ഉണർന്ന് കളിച്ച ബലാറുസ് അമ്പത്തിമൂന്നാം മിനിറ്റിൽ ആണ് ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ നെതർലാന്റ്സ് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി.

Leave a comment