Top News

ദേശീയ ഓപ്പൺ അത്‍ലറ്റിക്; 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം

October 12, 2019

author:

ദേശീയ ഓപ്പൺ അത്‍ലറ്റിക്; 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം

റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക് മീറ്റിൽ ഇന്നലെ നടന്ന വനിതകളുടെ 1500 മീറ്ററിൽ മലയാളി കായികതാരം പി യു ചിത്ര സ്വർണം നേടി. 4 മിനിറ്റ് 17.39 സെക്കൻഡിലാണ് ചിത്ര 1500 മീറ്ററിൽ ട്രാക്ക് ഫിനിഷ് ചെയ്തത്.

അതേ സമയം, പുരുഷൻമാരിൽ സ്വർണമെഡൽ പ്രതീക്ഷയായിരുന്ന ജിൻസൺ ജോൺസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അജയ് കുമാർ സരോജ് സ്വർണം സ്വന്തമാക്കി . പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ 49.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത എം പി ജാബിർ മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനത്തെത്തി.

Leave a comment